Skip to content

തകർത്തടിച്ച് നിക്കോളാസ് പൂറനും പൊള്ളാർഡും ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും നിക്കോളാസ് പൂറന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് അടിച്ചുകൂട്ടി.

പൊള്ളാർഡ് 51 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 74 റൺസ് അടിച്ചുകൂട്ടിയപ്പോൾ നിക്കോളാസ് പൂരൻ 64 പന്തിൽ 10 ഫോറും മൂന്ന് സിക്സുമടക്കം 89 റൺസ് നേടി. ഷായ് ഹോപ്പ് 42 റൺസും റോസ്റ്റൺ ചേസ് 38 റൺസും ഷിംറോൺ ഹെറ്റ്മയർ 37 റൺസും നേടി.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ നവ്ദീപ് സൈനി രണ്ട് വിക്കറ്റും ഷാർദുൽ താക്കൂർ, മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.