CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഈ വർഷം ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർശിച്ച 3 പുതു താരോദയങ്ങൾ

ഏകദിന ലോകക്കപ്പ്, ആഷസ് എല്ലാം കൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് സംഭവ ബഹുലമായിരുന്നു ഈ വർഷം. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ പോകുന്ന രോഹിതും ആഷസിലും ലോകക്കപ്പിലും ഇംഗ്ലണ്ടിന്റെ വിജയശില്പിയായ ബെൻ സ്റ്റോക്‌സും അതാത് രാജ്യത്തെ ഹീറോകളായി മാറി.ഒപ്പം ക്രിക്കറ്റിലേക്ക് പുത്തൻ താരങ്ങൾ ഉയർന്നു വന്നു. ഈ വർഷം ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർശിച്ച 3 പുതു താരോദയങ്ങളെ കാണാം

1. ലെബുഷെയ്ൻ

ഈ വർഷം കണ്ടെത്തിയ ഏറ്റവും മികച്ച താരമെന്ന് യാതൊരു സംശയവും കൂടാതെ തന്നെ പറയാനാകും. ആഷസിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ടീമിലെത്തിയ ലെബുഷെയ്നിന് പിന്നീട് ടീമിന് പുറത്ത് പോകേണ്ടി വന്നിട്ടില്ല . ആഷസിൽ എത്തുന്നതിന് മുമ്പ് ടെസ്റ്റിൽ 86ആം റാങ്കിലായിരുന്ന ലെബുഷെയ്ൻ ശേഷം വെറും 6 മത്സരങ്ങൾ കൊണ്ട് ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പാകിസ്ഥാൻ എതിരെയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 100 റൺസ് നേടുന്ന താരമെന്ന നേട്ടവും 25 ക്കാരൻ സ്വന്തം പേരിൽ കുറിച്ചു.അവിശ്വസനീയ ഫോമിന് പിന്നാലെ ഏകദിന ടീമിലേക്കും ലെബുഷെയ്നിന് ആദ്യമായി വിളി ലഭിച്ചിരിക്കുകയാണ് .

2. നിക്കോളസ് പൂരൻ

പരിമിത ഓവർ മധ്യനിര ബാറ്റ്സ്മാനായ നിക്കോളസ് പൂരനാണ് മറ്റൊരു താരോദയം. 2016 ൽ ടി20യിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മോശം ഫോം കാരണം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു.കഴിഞ്ഞ വർഷം കാനഡ ലീഗിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച പൂരൻ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.നിലവിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് താരം. 50ന് അടുത്ത ആവറേജിൽ 639 റൺസാണ് ഈ വർഷം ഏകദിനത്തിൽ നേടിയത്. ഏകദിന ലോകക്കപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ കൂടിയാണ് പൂരൻ.

3. മയാങ്ക് അഗർവാൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ പ്രശ്നത്തിന് വിരാമമം ഇട്ടു കൊണ്ടാണ് അഗർവാളിനെ വരവ്.കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കമ്മിൻസ് , സ്റ്റാർക്ക് , ഹെസ്ൽവുഡ്, ലിയോണ് എന്നീ ശക്തമായ ബോളിങ് നിരയെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് അഗർവാൾ സെക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 11 ഇന്നിങ്സിൽ നിന്നായി 68.55 ആവറേജിൽ 754 റൺസ് നേടി ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്‌കോററാണ് അഗർവാൾ.ടെസ്റ്റ് കരിയറിൽ വെറും 13 ഇന്നിംഗ്സ് കളിച്ചിട്ടുള്ള അഗർവാൾ 2 ഡബിൾ സെഞ്ചുറിയും 3 സെഞ്ചുറിയും നേടിയിട്ടുണ്ട്.