Skip to content

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3 കോടിയ്ക്ക് കാർത്തിക് ത്യാഗിയെയും സ്വന്തമാക്കി.

ടോം കറൺ (ഒരു കോടി), ആൻഡ്രൂ ടൈ (ഒരു കോടി), ഡേവിഡ് മില്ലർ (75 ലക്ഷം), ഓഷെയ്ൻ തോമസ് (50 ലക്ഷം) എന്നിവരാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വിദേശതാരങ്ങൾ.

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

അനിരുദ്ധ ജോഷി (20 ലക്ഷം), ആകാശ് സിങ്(20 ലക്ഷം), അനുജ് റാവത് (80 ലക്ഷം) എന്നിവരെയും രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കി.