Skip to content

ഞാൻ എവിടെ ബാറ്റ് ചെയ്യും ; ഇൻസ്റ്റാഗ്രാം ലൈവിനിടെ മുംബൈയോട് രോഹിത്തിന്റെ ചോദ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസാണ് ടൂർണമെന്റിന്റെ പതിമൂന്നാം സീസണിലേക്കുള്ള ഇന്നലെ സമാപിച്ച ലേലത്തിൽ ആദ്യ താരത്തെ സ്വന്തമാക്കിയത് .

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ക്രിസ് ലിന്നിന്റെ പേരാണ് ലേലത്തിന് ആദ്യം വന്ന പേര്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തിറക്കിയ ലിന്നിനെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് മുംബൈ വാങ്ങിയത്.

കൂടാതെ ലേലത്തിൽ മുംബൈ വാങ്ങിയ മറ്റ് താരങ്ങൾ

1. നഥാൻ കോൾട്ടർ നിൽ – ₹8 CR
2. സൗരഭ് തിവാരി – ₹50 L

3. ദിഗ്‌വിജയ് ദേശ്മുഖ് – ₹20 L
4. പ്രിൻസ് ബൽവന്ദ് – ₹20 L

5. മോഹ്സിൻ ഖാൻ – ₹20 L

എവിടെ ബാറ്റിങ്ങിന് ഇറങ്ങുമെന്ന് രോഹിത്

കൊൽക്കത്തയിൽ നടന്ന ലേലത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പങ്കെടുത്ത മറ്റ് വ്യക്തികളിൽ മുംബൈ ഉടമ ആകാശ് അംബാനിയും ഉൾപ്പെടുന്നു. ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇതിന്റെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് താൻ എവിടെ ബാറ്റ് ചെയ്യുമെന്ന് കമ്മന്റുമായി രോഹിത് ലൈവിലെത്തിയത് . ഓപ്പണിങ് ബാറ്റ്സ്മാനായ ലിന്നിനെ കൂടി ലേലത്തിൽ എടുത്തതിനാലാണ് ഇത്തരത്തിൽ രോഹിത് ചോദ്യമുന്നയിച്ചത്