Skip to content

ഐ പി എൽ 2020 ; ചെന്നൈ സൂപ്പർ കിങ്‌സ് ടീം

ഐ പി എൽ താരലേലത്തിൽ ജോലിഭാരം അധികമൊന്നുമില്ലാതെയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് എത്തിയത്. 14.60 കോടിയുമായി ലേലത്തിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ഇംഗ്ലണ്ട് യുവതാരം സാം കറണെ 5.5 കോടിയ്ക്കും ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6.75 കോടിയ്ക്കും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ 2 കോടിയ്ക്കും ഇന്ത്യൻ യുവതാരം ആർ സായ് കിഷോറിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന ടീമിൽ ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലെസിസ്,സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ഇമ്രാൻ താഹിർ, ഹർഭജൻ സിങ് എന്നിവർ അടക്കമുള്ള പരിചയ സമ്പന്നരായ താരനിരയുണ്ട്.

ഐ പി എൽ 2020 ; ചെന്നൈ സൂപ്പർ കിങ്‌സ് ടീം

ദീപക് ചഹാർ, ലുങ്കി എങ്കിടി, ഷാർദുൽ താക്കൂർ എന്നിവർക്കൊപ്പം ജോഷ് ഹേസൽവുഡ് കൂടി ചേരുന്നതോടെ ചെന്നൈയുടെ ഫാസ്റ്റ് ബൗളിങ് നിരയും കൂടുതൽ ശക്തമാകും.