Skip to content

ഐ പി എൽ 2020 ; ഹിറ്റ്മാനും പാണ്ഡ്യയ്ക്കും പൊള്ളാർഡിനുമൊപ്പം ഇനി ക്രിസ് ലിന്നും, മുംബൈ ഇന്ത്യൻസ് ടീം അറിയാം

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലത്തിൽ 13.05 കോടിയുമായാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് എത്തിയത്. ലേലത്തിൽ കൈവശം ഏറ്റവും കുറവ് തുക ഉണ്ടായിരുന്നതും മുംബൈയ്ക്ക് തന്നെ. എന്നാൽ ആ തുക മികച്ച രീതിയിൽ തന്നെ മുംബൈ ഇന്ത്യൻസ് ഉപയോഗിക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ അടിസ്ഥാന തുകയായ 2 കോടിയ്ക്ക് സ്വന്തമാക്കിയ മുംബൈ മറ്റൊരു ഓസ്‌ട്രേലിയൻ താരം നേഥൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്കും ഇന്ത്യൻ താരം സൗരബ്‌ തിവാരിയെ 50 ലക്ഷത്തിനും മോഹ്‌സിൻ ഖാൻ, ഡിഗ്വിജയ് ദേശ്മുഖ്, പ്രിൻസ് ബൽവന്ത് രാജ് സിങ് എന്നിവരെ 20 ലക്ഷത്തിനും സ്വന്തമാക്കി.

രോഹിത് ശർമ്മ, ഡികോക്ക്, പൊള്ളാർഡ്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയ്ക്കൊപ്പം ക്രിസ് ലിൻ കൂടി ചേരുന്നതോടെ ടീം കൂടുതൽ ശക്തരാകുമെന്ന കാര്യത്തിൽ തർക്കമില്ല.