Skip to content

മുംബൈയിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് നേടാനെ സാധിച്ചുള്ളൂ. 39 പന്തിൽ 68 റൺസ് നേടിയ കീറോൺ പൊള്ളാർഡും 24 പന്തിൽ 41 റൺസ് നേടിയ ഹെറ്റ്മയറും മാത്രമേ വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയുള്ളൂ.

Credit : Bcci

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 പന്തിൽ 91 റൺസ് നേടിയ കെ എൽ രാഹുൽ, 34 പന്തിൽ 71 റൺസ് നേടിയ രോഹിത് ശർമ്മ, 29 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.