Skip to content

വാങ്കഡെയിൽ തകർത്താടി ഇന്ത്യൻ ബാറ്റ്സ്മാന്മാർ ; പറത്തിയത് 16 സിക്സ്, വെസ്റ്റിൻഡീസിന് കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 240 റൺസ് അടിച്ചുകൂട്ടി.

തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ 135 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 23 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ രോഹിത് ശർമ്മ 34 പന്തിൽ 71 റൺസ് നേടി പുറത്തായപ്പോൾ 29 പന്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ 56 പന്തിൽ 91 റൺസ് നേടി പുറത്തായി.

മൂന്നാമനായി ഇറങ്ങിയ റിഷാബ് പന്ത് റൺസൊന്നും നേടാതെ പുറത്തായപ്പോൾ പിന്നീടെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി 29 പന്തിൽ പുറത്താകാതെ 70 റൺസ് അടിച്ചുകൂട്ടി. 21 പന്തിൽ നിന്നുമാണ് കോഹ്ലി തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

കോഹ്ലി ഏഴ് സിക്സ് പറത്തിയപ്പോൾ കെ എൽ രാഹുൽ നാലും രോഹിത് ശർമ്മ അഞ്ച് സിക്സും നേടി.