Skip to content

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് കാലിടറി ; വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം

തിരുവനന്തപുരത്ത് നടന്ന ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ രണ്ട് മാത്രം നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 45 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ സിമ്മൺസും 18 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂറനുമാണ് വെസ്റ്റിൻഡീസിനെ അനായാസ വിജയത്തിലെത്തിച്ചത്. 35 പന്തിൽ 40 റൺസ് നേടിയ എവിൻ ലൂയിസ്, 14 പന്തിൽ 23 റൺസ് നേടിയ ഹെറ്റ്മയർ എന്നിവരുടെ വിക്കറ്റ് മാത്രമാണ് വെസ്റ്റിൻഡീസ് നഷ്ട്ടമായത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര വെസ്റ്റിൻഡീസ് ഇന്ത്യയ്ക്കൊപ്പമെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 30 പന്തിൽ 54 റൺസ് നേടിയ ശിവം ദുബെയുടെയും 22 പന്തിൽ 33 റൺസ് നേടിയ റിഷാബ് പന്തിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. വെസ്റ്റിൻഡീസിന് വേണ്ടി കെസ്രിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.