Skip to content

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഈ മാസം നടക്കാൻ ഇരിക്കുന്ന മൂന്ന് ഏകദിന പരമ്പരയിൽ ഇടം നേടാൻ സഞ്ജുവിനും സാധ്യത. പരിക്ക് മൂലം പുറത്ത് ഇരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പകരക്കാരനായി ഇറക്കാൻ സാധ്യത ഉള്ളവരിലേ മൂന്ന് പേരിലൊരാൾ സഞ്ജുവാണെന്നാണ് റിപ്പോർട്ടുകൾ.

മായങ്ക് അഗർവാളും ശുഭമൻ ഗില്ലുമാണ് സഞ്ജുവിനെ പുറമെ സാധ്യത കൽപ്പിക്കുന്ന മറ്റു രണ്ട് താരങ്ങൾ. മൂന്ന് പരമ്പരകൾ ഉള്ള സീരിസ് ഈ മാസം 15 ന് ആരംഭിക്കും.

നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതെ ടീമിൽ നിന്നും പുറത്തായ സഞ്ജുവിനെ ശിഖാർ ധവാൻ പരിക്ക് മൂലം പുറത്തായതോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലേക്ക് തിരിച്ചുവിളിച്ചത്. എന്നാൽ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല.