Skip to content

തകർത്താടി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

50 പന്തിൽ നിന്നും ആറ് ഫോറും ആറ് സിക്സും ഉൾപ്പെടെ പുറത്താകാതെ 94 റൺസ് കോഹ്ലി അടിച്ചുകൂട്ടി. 40 പന്തിൽ 62 റൺസ് നേടിയ കെ എൽ രാഹുൽ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.

നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഷെൽഡൻ കോട്രൽ മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി..