Skip to content

കരീബിയൻ വീര്യം ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഹൈദരാബാദിൽ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 207 റൺസ് വെസ്റ്റിൻഡീസ് അടിച്ചുകൂട്ടി. 17 പന്തിൽ 40 റൺസ് നേടിയ എവിൻ ലൂയിസ്, 41 പന്തിൽ 56 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 19 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ പൊള്ളാർഡ്, 9 പന്തിൽ 24 റൺസ് നേടിയ ജേസൺ ഹോൾഡർ എന്നിവരാണ് വെസ്റ്റിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.

നാലോവറിൽ 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാൽ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ദീപക് ചഹാറിനെതിരെ വെസ്റ്റിൻഡീസ് നാലോവറിൽ 56 റൺസ് അടിച്ചുകൂട്ടി.