Skip to content

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 50 പന്തിൽ നിന്നും ആറ് ഫോറും ആറ് സിക്സുമടക്കം 94 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ ആറ് വിക്കറ്റിന്റെ വിജയത്തിലെത്തിക്കുകയും ചെയ്തു. മത്സരത്തിലെ പ്രകടനത്തിന്റെ മികവിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും കോഹ്ലിയെ തേടിയെത്തി. അന്താരാഷ്ട്ര ടി20 യിലെ കോഹ്ലിയുടെ പന്ത്രണ്ടാം മാൻ ഓഫ് ദി മാച്ച് ആണിത്. ഇതോടെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടുന്ന പ്ലേയറെന്ന നേട്ടത്തിൽ അഫ്ഘാനിസ്ഥാൻ ഓൾ റൗണ്ടർ മൊഹമ്മദ് നബിയ്ക്കൊപ്പം കോഹ്ലിയെത്തി.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും മാൻ ഓഫ് ദി മാച്ച് നേടിയ താരങ്ങൾ

വിരാട് കോഹ്ലി – 12

മൊഹമ്മദ് നബി – 12

ഷാഹിദ് അഫ്രീദി – 11