Skip to content

ഇത് നിർണായക മാറ്റം ; ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഫ്രൻഡ് ഫൂട്ട് നോ ബോൾ നിർണയിക്കുന്നത് തേർഡ് അമ്പയറായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഫീൽഡ് അമ്പയർമാർ നോ ബോൾ നിർണയിക്കുന്നതിൽ വരുത്തുന്ന പിഴവുകളെ തുടർന്നാണ് ഇത്തരമൊരു പരീക്ഷണത്തിന് ഐസിസി മുതിർന്നിരിക്കുന്നത്.

” ഈ പരമ്പരയിൽ ബൗളർ ഓവർ സ്റ്റെപ്പ് ചെയ്തുവോയെന്ന് പരിശോധിക്കുകയും നോ ബോളാണോയെന്ന് നിർണയിക്കുകയും ചെയ്യുന്നത് തേർഡ് അമ്പയറായിരിക്കും. പരിശോധനയിൽ ഫ്രൻഡ് ഫൂട്ടിൽ ലംഘനം കണ്ടെത്തിയാൽ തേർഡ് അമ്പയർ ഫീൽഡ് അമ്പയറുമായി ബന്ധപെടുകയും ചെയ്യും. ” ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി.