Skip to content

പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.

” നിങ്ങൾ പറയുന്നത് പോലെ കഠിന പ്രയത്‌നത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പ്ലേയറുടെ ഉത്തരവാദിത്വമാണ് ഞാൻ യോജിക്കുന്നു. എന്നാൽ അതിനായി താരത്തിന് മികച്ച അന്തരീക്ഷം നമ്മളെല്ലാവരും ഒരുക്കികൊടുക്കേണ്ടതുണ്ട്. ” കോഹ്ലി പറഞ്ഞു.

കാണികളിൽ നിന്നും പന്തിന് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച കോഹ്ലി അവസരം പാഴാക്കുമ്പോൾ ധോണിയെന്ന് ആക്രോശിക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഒരു താരവും അത്തരത്തിലൊരു സന്ദർഭം നേരിടാൻ ആഗ്രഹിക്കുന്നില്ലയെന്നും പന്തിന്റെ കഴിവ് ഐ പി എല്ലിൽ കണ്ടിട്ടുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിനെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുകയില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.