Skip to content

73 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം 73 വർഷം പഴക്കമുള്ള റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 7000 ടെസ്റ്റ് റൺസ് അതിവേഗത്തിൽ നേടുന്ന കളിക്കാരനായി സ്റ്റീവ് സ്മിത്ത്. ഈ നാഴികക്കല്ലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ താരവും എന്ന നേട്ടവും അദ്ദേഹം നേടി.

ഒൻപത് വർഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്മിത്ത് വെറും 70 മത്സരങ്ങളിൽ നിന്നാണ് 7000 റൺസ് നേടുന്ന ഏറ്റവും വേഗമേറിയ കളിക്കാരനായത്. 26 സെഞ്ച്വറികളും 27 അർദ്ധസെഞ്ച്വറികളും സ്മിത്ത് 64.22 ശരാശരിയിൽ നേടിയിട്ടുണ്ട് .

തന്റെ 126-ാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സിലാണ് സ്മിത്ത് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ട് താര വാലി ഹാമണ്ടിന്റെ ( 131 ഇന്നിംഗ്സ് ) റെക്കോർഡാണ് തകർത്തത് , 1946 ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ലണ്ടനിലെ ഓവലിൽ നേടിയ റെക്കോർഡാണിത്.

Fewest innings to reach 7000 Test runs:
126 – Steve Smith
131 – Wally Hammond
134 – Virender Sehwag
136 – Sachin Tendulkar
138 – Virat Kohli
138 – Garry Sobers
138 – Kumar Sangakkara

Youngest Australians to reach 7000 Test runs:
30y180d – Steve Smith
30y215d – Ricky Ponting
31y326d – Michael Clarke
32y139d – Allan Border
33y209d – Steve Waugh
33y354d – Mark Taylor
34y100d – David Boon