Skip to content

സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി ഡേവിഡ് വാർണർ

തകർപ്പൻ ട്രിപ്പിൾ സെഞ്ചുറിയാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ നേടിയത്. 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 335 റൺസ് നേടിയ ഡേവിഡ് വാർണർ ഈ പ്രകടനത്തോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും മറികടന്നു. 1930 ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 334 റൺസാണ് ഡോൺ ബ്രാഡ്മാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് മറികടന്നതിനൊപ്പം തന്നെ 1998 ൽ പാകിസ്ഥാനെതിരെ പുറത്താകാതെ 334 റൺസ് നേടിയ മാർക്ക് ടെയ്ലറെയും ഡേവിഡ് വാർണർ പിന്നിലാക്കി.

2003 ൽ പെർത്തിൽ സിംബാബ്‌വെയ്ക്കെതിരെ 380 റൺസ് നേടിയ മാത്യു ഹെയ്ഡനാണ് നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ