Skip to content

തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ അവിശ്വസനീയ ക്യാച്ചുമായി മിച്ചൽ സാന്റ്നർ ; വീഡിയോ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 269 പന്തിൽ 11 ഫോറും അഞ്ച് സിക്സുമുൾപ്പടെ 126 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ച സാന്റ്നർ രണ്ടാമിന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ 53 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഓൾ റൗണ്ടർ പ്രകടനത്തിന് പുറമെ മത്സരത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അവിശ്വസനീയ ക്യാച്ചും താരം സ്വന്തമാക്കി.

വാഗ്നർ എറിഞ്ഞ 77 ആം ഓവറിലെ രണ്ടാം പന്തിൽ ഒലി പോപ്പിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ സാന്റ്നർ പുറത്താക്കിയത്.

മത്സരത്തിൽ ഒരു ഇന്നിങ്സിന്റെയും 65 റൺസിന്റെയും തകർപ്പൻ വിജയം ന്യൂസിലാൻഡ് സ്വന്തമാക്കി.