Skip to content

പുതിയ റോളിൽ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താനൊരുങ്ങി ജോർജ് ബെയ്ലി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായി മുൻ ക്യാപ്റ്റൻ ജോർജ് ബെയ്ലിയെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോച്ച് ജസ്റ്റിൻ ലാങറും ചെയർമാൻ ട്രെവർ ഹോൻസും അടങ്ങുന്ന സെലക്ഷൻ പാനലിലേക്കാണ് ജോർജ് ബെയ്ലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്.

37 ക്കാരനായ ബെയ്ലി നിലവിൽ ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറികെയ്ൻസിന് വേണ്ടിയും ഷെഫിൽഡ് ഷീൽഡിൽ ടാസ്മാനിയക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഇതാദ്യമായല്ല ഒരു ആക്റ്റീവ് ക്രിക്കറ്റർ ഓസ്‌ട്രേലിയയുടെ സെലക്ടറാകുന്നത്. ഇതിന് മുൻപ് ടീമിന്റെ ക്യാപ്റ്റനായിരിക്കെ ഡോൺ ബ്രാഡ്മാനും മൈക്കിൾ ക്ലാർക്കും സെലക്ഷൻ പാനലിൽ അംഗമായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും 90 ഏകദിന മത്സരങ്ങളിലും 30 ട്വന്റി20 മത്സരങ്ങളിലും ജോർജ് ബെയ്ലി കളിച്ചിട്ടുണ്ട്.