Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ

തകർപ്പൻ സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 27 സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ എഴുപതാം സെഞ്ചുറിയുമാണിത്.

141 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി ഇന്ത്യക്കായി തന്റെ 27 ആം ടെസ്റ്റ് സെഞ്ചുറി നേടിയത്. ഇതോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന് ശേഷം ഏറ്റവും വേഗത്തിൽ 27 ടെസ്റ്റ് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം കോഹ്ലിയെത്തി. 141 ഇന്നിങ്സിൽ നിന്നുമാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും 27 ആം ടെസ്റ്റ് സെഞ്ചുറി നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടിയവർ

വെറും 70 ഇന്നിങ്സിൽ നിന്നുമാണ് ഡോൺ ബ്രാഡ്മാൻ 27 ടെസ്റ്റ് സെഞ്ചുറി നേടിയത്. മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ (154 ഇന്നിങ്സ്), മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ (157 ഇന്നിങ്സ്) എന്നിവരാണ് കോഹ്ലിക്കും സച്ചിനും പുറകിലുള്ളത്.