Skip to content

ബ്രിസ്ബൻ ടെസ്റ്റ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 5 റൺസിന്റെയും വിജയം. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിറങ്ങിയ പാകിസ്ഥാന് 335 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേഥൻ ലയൺ ഒരു വിക്കറ്റും നേടി.

പാകിസ്ഥാന് വേണ്ടി ബാബർ അസം 104 റൺസും മൊഹമ്മദ് റിസ്വാൻ 95 റൺസും യാസിർ ഷാ 42 റൺസും നേടി.

നവംബർ 29 നാണ് പരമ്പരയിലെ അവസാന മത്സരം.