Skip to content

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം കോഹ്ലിയെത്തി.

2017 ൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെയാണ് ജോ റൂട്ട് 136 റൺസ് നേടിയത്.