Skip to content

സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. വിരാട് കോഹ്ലി ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഏകദിന ടീമിലും ടി20 ടീമിലും തിരിച്ചെത്തി.

ക്രൂനാൽ പാണ്ഡ്യയെ ടി20 ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ മൊഹമ്മദ് ഷാമിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ഒരിടവേളയ്ക്ക് ശേഷം ടി20 ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനം ശിവം ദുബെയും പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ദീപക് ചഹാറും ഏകദിന ടീമിൽ ഇടം നേടി.

ഇന്ത്യൻ ടി20 ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖാർ ധവാൻ,റിഷാബ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ,ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി

ഇന്ത്യൻ ഏകദിന ടീം

വിരാട് കോഹ്‌ലി (c), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കെ എൽ രാഹുൽ, റിഷാബ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, മൊഹമ്മദ് ഷമി, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ