Skip to content

പന്തിനെ മാത്രമല്ല പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും വെറുതെ വിടാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെതിരായ ബേബി സിറ്റർ സ്ലെഡ്ജിന് പുറകെ വീണ്ടും വൈറലായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ന്റെ സ്ലെഡ്ജിനങ് വീഡിയോ. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനായിരുന്നു ഇക്കുറി ടിം പെയ്ന്റെ ഇര.

ബ്രിസ്‌ബനിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ പാകിസ്ഥാൻ സ്കോർ 94 ൽ നിൽക്കെ അഞ്ചാം വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ മൊഹമ്മദ് റിസ്വാൻ നേഥൻ ലയൺ എറിഞ്ഞ ആദ്യ പന്ത് ഡിഫെൻഡ് ചെയ്ത ശേഷം രണ്ടാം പന്ത് നേരിടാൻ ഒരുങ്ങവെ ” He smells very nice ” എന്ന് പറഞ്ഞുകൊണ്ടാണ് പെയ്ൻ സ്ലെഡ്ജിങിന് തുടക്കമിട്ടത്.

https://twitter.com/cricketcomau/status/1197371673936183296?s=19

34 പന്തുകൾ നേരിട്ട റിസ്വാൻ ഏഴ് ഫോറടക്കം 37 റൺസ് നേടിയാണ് പുറത്തായത്. റിസ്വാന് പുറമെ 76 റൺസ് നേടിയ ആസാദ് ഷഫീഖിന്റെയും 26 റൺസ് നേടിയ യാസിർ ഷായുടെയും ചെറുത്തുനിൽപ്പിന്റെയും മികവിൽ ആദ്യ ഇന്നിങ്സിൽ 240 റൺസ് നേടി പാകിസ്ഥാൻ പുറത്തായി.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും നേഥൻ ലയൺ ഒരു വിക്കറ്റും നേടി..