Skip to content

സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനടക്കം അഞ്ച് താരങ്ങളെ മാത്രം ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. മലയാളി താരം ബേസിൽ തമ്പിയടക്കം 18 താരങ്ങളെ ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്ക് നിലനിർത്തിയപ്പോൾ ഷാക്കിബിനെ കൂടാതെ ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ, ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡ, റിക്കി ഭുയി, യൂസഫ്‌ പത്താൻ എന്നിവരെയും ടീം മാനേജ്‌മെന്റ് ഒഴിവാക്കി.

ഡിസംബറിൽ നടക്കുന്ന താരലേലത്തിൽ 17 കോടി മാത്രമാണ് സൺറൈസേഴ്‌സിന്2 ഉപയോഗിക്കാൻ സാധിക്കൂ.

https://twitter.com/SunRisers/status/1195318429932240901?s=19