Skip to content

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്.

കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ, വെസ്റ്റിൻഡീസ് ബൗളർ ഒഷെയ്ൻ തോമസ്, ഇന്ത്യൻ താരങ്ങളായ സ്റ്റുവർട്ട് ബിന്നി, സുധേശൻ മിഥുൻ, രാഹുൽ ട്രിപാതി, പ്രശാന്ത് ചോപ്ര, ആര്യമാൻ ബിർല, ശുഭം രഞ്ചനെ എന്നിവരെയാണ് രാജസ്ഥാൻ ടീമിൽ നിന്നും ഒഴിവാക്കിയത്.

നേരത്തെ മുൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ ടീം ഡൽഹിയ്ക്ക് കൈമാറിയിരുന്നു.

ഡിസംബറിൽ നടക്കുന്ന താരലേലത്തിൽ 28.90 കോടി രൂപ രാജസ്ഥാൻ റോയൽസിന് ഉപയോഗിക്കാം.