Skip to content

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്.

മോറിസിന് പുറമെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കോളിൻ ഇൻഗ്രാം, ന്യൂസിലാൻഡ് ഓപ്പണർ കോളിൻ മൺറോ, കേരള രഞ്ജി താരം ജലജ് സക്സേന, ഇന്ത്യൻ താരം ഹനുമാ വിഹാരി, മൻജോത് കൽറ, നാതു സിങ്, ബി അയ്യപ്പ, അങ്കുഷ് ബെയിൻസ് എന്നിവരെയാണ് ടീം മാനേജ്‌മെന്റ് റിലീസ് ചെയ്‌തത്.