Skip to content

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈ, ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മോയിസസ് ഹെൻറിക്‌സ്, ഇന്ത്യൻ താരങ്ങളായ സിമ്രാൻ സിങ്, വരുൺ ചക്രവർത്തി, അഗ്നിവേശ് ആയാചി എന്നിവരെയും കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിൽ നിന്നും ഒഴിവാക്കി.

നേരത്തെ ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെ ഡൽഹി ക്യാപിറ്റൽസിന് പഞ്ചാബ് കൈമാറിയിരുന്നു.

ഏഴ് താരങ്ങളെ റിലീസ് ചെയ്തതോടെ വരുന്ന താരലേലത്തിൽ 42.70 കോടി കിങ്‌സ് ഇലവൻ പഞ്ചാബിന് ഉപയോഗിക്കാം.