Skip to content

യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫ്‌, ഓൾ റൗണ്ടർ ബെൻ കട്ടിങ്, വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ്, സൗത്താഫ്രിക്കൻ ബൗളർ ബ്യൂറൻ ഹെൻഡ്രിക്‌സ്, ബരീന്ദർ സ്റാൻ, പങ്കജ് ജസ്വാൽ എന്നിവരെയാണ് ലേലത്തിന് മുൻപായി മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും ഒഴിവാക്കിയത്.

ഈ താരങ്ങൾക്ക് പുറമെ സ്പിന്നർ മായങ്ക് മാർക്കണ്ഡേയെ ഡൽഹി ക്യാപിറ്റൽസിനും സിദ്ദേശ് ലാഡിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും മുംബൈ ഇന്ത്യൻസ് കൈമാറി.