Skip to content

മൂന്നാം മത്സരത്തിലും വിജയം ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മുൻപിലെത്തി ന്യൂസിലാൻഡ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 14 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 2-1 ന് മുൻപിലെത്തി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളൂ. 34 പന്തിൽ 55 റൺസ് നേടിയ ഡേവിഡ് മലാൻ 39 പന്തിൽ 49 റൺസ് നേടിയ ജെയിംസ് എന്നിവർ മാത്രമേ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയുള്ളൂ.

ന്യൂസിലാൻഡിന് വേണ്ടി ലോക്കി ഫെർഗുസൺ, ബ്ലൈർ ടിക്നർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇഷ് സോധി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 35 പന്തിൽ 55 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോം, 17 പന്തിൽ 33 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഗ്രാൻഡ്ഹോമാണ് പ്ലേയർ ഓഫ് ദി മാച്ച്.