Skip to content

സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 51 പന്തിൽ 81 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയക്ക് അനായാസ വിജയം നേടികൊടുത്തത്. വാർണർ 11 പന്തിൽ 21 റൺസും ഫിഞ്ച് 14 പന്തിൽ 17 റൺസും നേടി.

പാകിസ്ഥാന് വേണ്ടി മൊഹമ്മദ് ഇർഫാൻ, ഇമാദ് വാസിം, മൊഹമ്മദ് ആമിർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.