Skip to content

സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

യു എ ഇ യെ 90 റൺസിന് പരാജയപെടുത്തി അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടി സ്കോട്ലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സ്കോട്ലൻഡ് ഉയർത്തിയ 199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക് 18.3 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ സാഫിയാൻ ഷരീഫും മാർക്ക് മാറ്റുമാണ് യു എ ഇയെ തകർത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 43 പന്തിൽ 65 റൺസ് നേടിയ ജോർജ് മൺസെ, 18 പന്തിൽ 48 റൺസ് നേടിയ ബെറിങ്ടൺ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്. ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടുന്ന പതിനഞ്ചാമത്തെ ടീമാണ് സ്കോട്ലൻഡ്, 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.