Skip to content

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സയെ നിയമിച്ചു. സിംബാബ്‌വെയിൽ ക്രിക്കറ്റിനെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനം. നവംബർ ഒന്നിന് സ്ഥാനമേൽക്കുന്ന മസകഡ്സയുടെ മേൽനോട്ടത്തിലാകും ഇനി സിംബാബ്‌വെ സീനിയർ ടീമിലെ നിയമനവും നിയന്ത്രണവുമെല്ലാം.

നേരത്തെ ക്രിക്കറ്റ് ബോർഡിൽ ഗവണ്മെന്റ് നടത്തിയ ഇടപെടലുകളെ തുടർന്ന് ഐസിസി സിംബാബ്‌വെ ക്രിക്കറ്റ് സസ്‌പെൻഡ് ചെയ്തിരുന്നു. മാത്രവുമല്ല രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സിംബാബ്‌വെ അഭിമുഖീകരിക്കുന്നത്. എന്നാൽ മസകഡ്സയുടെ നിയമനം പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോർഡ്.