Skip to content

സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അർധസെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും പുറത്താകാതെ 41 പന്തിൽ 60 റൺസ് നേടിയ ഡേവിഡ് വാർണറും 36 പന്തിൽ 53 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഇതോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ഓസ്‌ട്രേലിയ സ്വന്തമാക്കി.
നവംബർ ഒന്നിന് മെൽബണിലാണ് പരമ്പരയിലെ അവസാന മത്സരം.