Skip to content

രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ വിജയലക്ഷ്യം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 19 ഓവറിൽ 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 19 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ബില്ലി സ്റ്റാൻലേക്ക്, പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഓസ്‌ട്രേലിയക്ക് ഈ മത്സരത്തിൽ കൂടെ വിജയം നേടാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം.