Skip to content

ഓമനെതിരെ 54 റൺസിന്റെ വിജയം ; ലോകകപ്പ് യോഗ്യത നേടി നമീബിയ

പാപുവ ന്യൂ ഗിനിയക്കും അയർലൻഡും നെതർലൻഡ്‌സിനും ശേഷം ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടി നമീബിയ. പ്ലേയോഫിൽ ഒമാനെ 54 റൺസിന് തകർത്താണ് നമീബിയ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മത്സരം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് നേടി. 41 പന്തിൽ 45 റൺസ് നേടിയ ക്രൈയ്ഗ് വില്യംസ്, 25 പന്തിൽ 59 റൺസ് നേടിയ 23 ക്കാരൻ ജെ ജെ സ്മിറ്റ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നമീബിയ നേടിയത്.

162 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഒമാന് 19.1 ഓവറിൽ 107 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 25 പന്തിൽ 41 റൺസ് നേടിയ ഖവാർ അലി മാത്രമാണ് ഒമാന് വേണ്ടി തിളങ്ങിയത്.

2003 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇതാദ്യമായാണ് നമീബിയ ഐസിസി ഇവെന്റിൽ യോഗ്യത നേടുന്നത്. ഇന്ന് നടന്ന ആദ്യ പ്ലേയോഫിൽ യു എ ഇയെ എട്ട് വിക്കറ്റിന് പരാജയപെടുത്തി നെതർലൻഡ്സും ട്വന്റി20 ലോകകപ്പ് യോഗ്യത നേടിയിരുന്നു.

ആദ്യ ഘട്ട മത്സരങ്ങളിൽ പരാജയപെട്ടുവെങ്കിലും നാളെ നടക്കുന്ന രണ്ടാം ഘട്ട പ്ലേയഫിൽ സ്കോട്ലൻഡിനെ പരാജയപെടുത്തിയാൽ യു എ ഇയ്ക്കും ഹോങ്കോങിനെ പരാജയപെടുത്തിയാൽ ഒമാനും യോഗ്യത നേടാം.