Skip to content

ടി20 ക്യാപ്റ്റനായി മഹ്മുദുള്ള, ടെസ്റ്റ് ടീമിനെ മോമിനുൾ ഹഖ് നയിക്കും ; ഷാക്കിബിന് പകരക്കാർ ഇവർ

ഇന്ത്യയ്ക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസന്റെ വിലക്കിനെ തുടർന്ന് ട്വന്റി20യിൽ മഹ്മുദുള്ളയും ടെസ്റ്റിൽ മോമിനുൾ ഹഖുമാണ് ബംഗ്ലാദേശിനെ നയിക്കുക. നവംബർ മൂന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ട്വന്റി20 മത്സരത്തോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഒരു ഡേ നൈറ്റ് മത്സരമടക്കം രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. കൊൽക്കത്ത ഈഡൻ ഗാർഡൻസായിരിക്കും ഇരുടീമുകളുടെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് വേദിയാവുക.

ടെസ്റ്റ് ടീം ;

ട്വന്റി20 ടീം ;

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യുശ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ദീപക് ചഹാർ, ഖലീൽ അഹമദ്, ശിവം ദുബെ, ഷാർഡുൽ താക്കൂർ

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ (wk), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, ഷുബ്മാൻ ഗിൽ, റിഷാബ് പന്ത്