Skip to content

ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം സൗത്തീ നയിക്കും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തീയാണ് വില്യംസന്റെ അഭാവത്തിൽ ന്യൂസിലാൻഡിനെ നയിക്കുന്നത്. വലത്തെ ഇടുപ്പിനേറ്റ പരിക്ക് മൂലം പരമ്പരയിൽ നിന്നും വില്യംസൺ പുറത്തായിരിക്കുന്നത്.

നവംബർ ഒന്നിനാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരാംഭിക്കുന്നത്. അതിന് മുൻപായി ഒക്ടോബർ 27 നും 29 നും നടക്കുന്ന പരിശീലന മത്സരങ്ങളിൽ ന്യൂസിലാൻഡ് ഇലവനുമായി മോർഗനും കൂട്ടരും ഏറ്റുമുട്ടും. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഇരുടീമുകളും തമ്മിലുള്ള ആദ്യ പരമ്പര കൂടിയാണിത്.

ട്വന്റി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം ; ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ജോണി ബെയർ‌സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, പാറ്റ് ബ്രൗൺ, സാം കറൺ, ടോം കറൺ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ക്രിസ് ജോർദാൻ, സാകിബ് മഹമൂദ്, ഡേവിഡ് മലാൻ, മാറ്റ് പാർക്കിൻസൺ, ആദിൽ റഷിദ്, ജെയിംസ് വിൻസ്

ന്യൂസിലാൻഡ് ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല.