Skip to content

വിജയ് ഹസാരെ ട്രോഫി കർണാടകയ്ക്ക് ; ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

കർണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാർ. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റൺസിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തിൽ 85 റൺസ് നേടിയ അഭിനവ് മുകുന്ദ്, 66 റൺസ് നേടിയ അപരാജിത് എന്നിവരുടെ മികവിൽ 252 റൺസ് നേടി പുറത്തായി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനാണ് തമിഴ്നാടിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.

253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടക 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടി നിൽക്കവെയാണ് മത്സരം മഴമൂലം തടസ്സപെട്ടത്. മഴ ശമിക്കത്തതിനെ തുടർന്ന് വി ജെ ഡി മെത്തോഡ് പ്രകാരം കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കർണാടകയ്ക്ക് വേണ്ടി കെ എൽ രാഹുൽ 72 പന്തിൽ 52 റൺസും മായങ്ക് അഗർവാൾ 55 പന്തിൽ 69 റൺസും നേടി പുറത്താകാതെ നിന്നു.