Skip to content

നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20യിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ തരാമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആറാം മത്സരത്തോടെയാണ് ഈ നേട്ടം കൗറിനെ തേടിയെത്തിയത്. 98 മത്സരങ്ങൾ വീതം കളിച്ച വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ഹർമൻപ്രീത് കൗറിന് പിന്നിലുള്ളത്.
2009 ൽ ഇംഗ്ലണ്ടിനെതിരെ ഈ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച കൗർ 2016 ലാണ് മിതാലി രാജിന് പകരം ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായത്.

വിദേശ ടി20 ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും കൗറിന്റെ പേരിലാണ്.