Skip to content

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 105 റൺസിന്റെ തകർപ്പൻ വിജയം. ആറ് മത്സരങ്ങളുടെ പരമ്പരയിലെ സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 17.3 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 24 പന്തിൽ 26 റൺസ് നേടിയ വേദ കൃഷ്ണമൂർത്തിയും 22 റൺസ് നേടിയ അരുന്ധതി റെഡ്ഢിയും മാത്രമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നുള്ളൂ.

നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാഡൈൻ ഡി ക്ലെർക്കാണ് ഇന്ത്യയെ തകർത്തത്‌ . മത്സരത്തിൽ പരാജയപെട്ടെങ്കിലും പരമ്പര 3-1 ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. പരമ്പരയിലെ രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു.