Skip to content

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു . ഡിസംബർ 19 ന് കൊൽക്കത്തയിൽ വെച്ച് നടക്കും .ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം നിലവിൽ തുറന്നിരിക്കുന്ന ട്രേഡിംഗ് വിൻഡോ നവംബർ 14 ന് അടയ്ക്കും . സാധാരണയായി ഐപിഎൽ ലേലങ്ങൾ നടക്കാറുള്ളത് ബാംഗ്ലൂരിൽ വെച്ചാണ് , എന്നാൽ ഇപ്രാവശ്യം പതിവ് തെറ്റിച്ച് കൊൽക്കത്തയിൽ ലേലം അരങ്ങേറും .

അടുത്ത വർഷം ഫ്രാഞ്ചൈസികൾ പിരിച്ചുവിടുന്നതിനും 2021 മുതൽ ഒരു മെഗാ ലേലത്തിൽ പുതിയ സ്ക്വാഡുകൾ കൂട്ടിച്ചേർക്കുന്നതിനും മുമ്പുള്ള അവസാനത്തെ ചെറിയ ലേലമാണിത് . 5 താരങ്ങളെ മാത്രം നിലനിർത്തി കൊണ്ടുള്ള മെഗാ ലേലമാണ് അടുത്ത വർഷം . 2018 ലാണ് അവസാനമായി ഇത്തരത്തിൽ ലേലം നടന്നത് .

ലേലത്തിൽ ഓരോ ടീമിനും 85 കോടിയാണ് അനുവദിച്ചിട്ടുള്ളത് . കൂടാതെ കഴിഞ്ഞ ലേലത്തിൽ ബാക്കി വന്നത്തിൽ മൂന്ന് കോടിയും ഇതിൽ ഉൾപ്പെടുത്താം .

ഡൽഹിക്കാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ തുക ബാക്കിയുള്ളത് – 8.2 കോടി, രാജസ്ഥാൻ റോയൽസ് – 7.15 കോടി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (6.05 കോടി), സൺറൈസേഴ്‌സ് ഹൈദരാബാദ് (5.3 കോടി), കിംഗ്സ് ഇലവൻ പഞ്ചാബ് (3.7 കോടി), ചെന്നൈ സൂപ്പർ കിംഗ്സ് ( 3.2 കോടി രൂപ, നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് (3.05 കോടി രൂപ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (1.8 കോടി രൂപ).