Skip to content

ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മറികടന്ന് പാക് താരം ബാബർ അസം . ഏകദിനത്തിൽ അതിവേഗത്തിൽ 11 സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ കോഹ്ലിയെ മറികടന്ന് ബാബർ അസം മൂന്നാം സ്ഥാനത്തെത്തി . കറാച്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് ബാബർ അസം നീ നേട്ടം സ്വന്തമാക്കിയത് .

11 സെഞ്ചുറി നേടാൻ കോഹ്ലി 82 ഇന്നിംഗ്സ് എടുത്തപ്പോൾ , 71 ഇന്നിംഗ്സിൽ നിന്ന് തന്നെ ബാബർ ഈ നോട്ടത്തിലെത്തി . 64 ഇന്നിംഗ്സിൽ നിന്ന് 11 സെഞ്ചുറി നേടിയ സൗത്ത് ആഫ്രിക്കൻ താരം ഹാഷിം അംലയാണ് ഈ ലിസ്റ്റിൽ ഒന്നാമത് . 65 ഇന്നിംഗ്സുമായി സഹതാരം ഡീകോക്കും രണ്ടാമതുണ്ട് .

105 പന്തിൽ നിന്ന് 8 ഫോറും 4 സിക്‌സും സഹിതം 115 റൺസാണ് നേടിയത് . ബാബർ അസമിന്റെ ഇന്നിംഗ്സ് കരുത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടി . അതേസമയം ഓപ്പണർ ഫാഖർ സമാൻ 54 റൺസും , ഹാരിസ് സൊഹൈൽ 40 റൺസും നേടി .