Skip to content

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ കളിക്കുക സാഹയോ പന്തോ ; സ്ഥിരീകരിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന് പകരം ഇന്ത്യയ്ക്കായി വൃദ്ധിമാൻ സാഹ കളിക്കുമെന്ന് നായകൻ വിരാട് കോഹ്‌ലി . നാളെ ആരംഭിക്കുന്ന ടെസ്റ്റ് സീരീസിൽ മൂന്ന് മത്സരങ്ങളാണുള്ളത് . വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരായ ആദ്യ മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്നും കോഹ്‌ലി സ്ഥിരീകരിച്ചു. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത് .

ഏകദിന ലോകക്കപ്പിന് ശേഷം റിഷാബ് പന്തിന്റെ ഫോം മങ്ങിയിരിക്കുകയാണ് . മൂന്ന് ഫോമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല . പരിക്കിനെ തുടർന്ന് ഒരു വർഷത്തോളമായി സാഹ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല . കഴിഞ്ഞ വർഷം ജനുവരിയിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി കളിച്ചത് .