Skip to content

സെഞ്ചുറിയുമായി വിഹാരി, കന്നി ഫിഫ്റ്റിയുമായി പിന്തുണ നൽകി ഇഷാന്ത് ശർമ്മ ഇന്ത്യയ്ക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 416 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യൻ സ്കോർ 400 കടന്നത്. 80 പന്തിൽ 57 റൺസ് നേടി ടെസ്റ്റ് കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയ ഇഷാന്ത് ശർമ്മ വിഹാരിയ്ക്ക് മികച്ച പിന്തുണ നൽകി. എട്ടാം വിക്കറ്റിൽ 112 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു.
ഇരുവരെയും കൂടാതെ 76 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 55 റൺസ് നേടിയ ഓപ്പണർ മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.