Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഹാട്രിക് നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് ബുംറ. വെസ്റ്റിൻഡീസിന്റെ ഒന്നാം ഇന്നിങ്സിലെ ഒമ്പതാം ഓവറിൽ ഡാരൻ ബ്രാവോ, ഷാമാർ ബ്രൂക്ക്സ്, റോസ്റ്റൺ ചേസ് എന്നിവരെ പുറത്താക്കിയാണ് 13 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറായി ബുംറ മാറിയത്.

മീഡിയം പേസർ ഇർഫാൻ പത്താനും സ്പിന്നർ ഹർഭജൻ സിങ്ങുമാണ് ബുംറയ്ക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ഇന്ത്യൻ ബൗളർമാർ. 2001 ൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഹർഭജൻ സിങ് ഹാട്രിക് നേടിയത്. 2006 ൽ പാകിസ്ഥാനെതിരെയായിരുന്നു ഇർഫാൻ പത്താന്റെ ഹാട്രിക് നേട്ടം.