Skip to content

രാഹുലിനെ വിമർശിച്ചുള്ള പോസ്റ്റിൽ ലൈക്‌ ചെയ്ത് രോഹിത് ശർമ്മ ; വിവാദം മുറുകുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ തഴഞ്ഞതിനെ നിരവധി പ്രമുഖ താരങ്ങൾ വിമർശിച്ചിരുന്നു . ടെസ്റ്റിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ ഒഴിവാക്കി രോഹിത് ശർമയെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം . രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും പരാജയപ്പെട്ടതോടെ വൻ വിമർശനമാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത് .

രാഹുലിനെ വിമർശിച്ചും രോഹിത് ശർമയെ ഉയർത്തിയിട്ടുമുള്ള മിഡിൽ സ്റ്റമ്പ്‌ എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന പോസ്റ്റിൽ രോഹിത് ലൈക്ക് ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത് . രാഹുൽ ഓവർറേറ്റഡ് ആണെന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ . രോഹിത് ശർമയെ പോലൊരു താരം ഇത്തരം പോസ്റ്റിൽ പ്രതികരിക്കാൻ പാടില്ലെന്നാണ് ആരാധകരുടെ പ്രതികരണം .