Skip to content

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം മുസ്താഫിസുർ റഹ്മാൻ പുറത്തായപ്പോൾ ടസ്കിൻ അഹമ്മദ് ടീമിൽ തിരിച്ചെത്തി. ന്യൂസിലാൻഡ് പര്യടനം പരിക്ക് മൂലം നഷ്ട്ടമായ ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസൻ ടീമിൽ തിരിച്ചെത്തി. 2017 സെപ്റ്റംബറിലാണ് ടസ്കിൻ അഹമ്മദ് അവാസനമായി ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റ് മത്സരത്തിൽ കളിച്ചത്.

സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന മത്സരം എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല.

ഷാദ്മാൻ ഇസ്ലാം, മോമിനുൽ ഹക്ക്, സൗമ്യ സർക്കാർ, ഷാകിബ് അൽ ഹസൻ (c), മഹ്മൂദുള്ള റിയാദ്, മുഹമ്മദ് മിഥുൻ, മുഷ്ഫിക്കർ റഹിം, ലിറ്റൺ ദാസ്, തൈജുൽ ഇസ്ലാം, മൊസദ്ദെക് ഹുസൈൻ, നയീം ഹസൻ, മെഹെദി ഹസൻ, ടസ്കിൻ അഹമ്മദ്, എബാദത്ത് ഹുസൈൻ, അബു ജയ്ദ്.