Skip to content

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. തിരുവനന്തപുരത്ത് ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കളിക്കും. എന്നാൽ പരമ്പരയിൽ നിന്നും പരിക്ക് മൂലം ഓൾ റൗണ്ടർ വിജയ് ശങ്കർ പുറത്തായി.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലേറ്റ പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായ ധവാൻ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. മൂന്ന് ടി20 മത്സരത്തിൽ നിന്നും 27 റൺസും രണ്ട് ഏകദിന മത്സരത്തിൽ നിന്നും 38 റൺസ് മാത്രമാണ് ധവാൻ നേടിയത്.

അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരാണ് ഇന്ത്യ എ യെ നയിക്കുന്നത്. ഇഷാൻ കിഷന് പകരം മലയാളികളുടെ സ്വന്തം സഞ്ജു സാംസനാണ് വിക്കറ്റ് കീപ്പർ .