Skip to content

ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാനായാൽ ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡാണ് . ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസ് ബോളറെന്ന റെക്കോർഡ് പട്ടികയിൽ 155 വിക്കറ്റുമായി ഇരുവരും ഒന്നിച്ച് നിൽക്കുന്നു .

ആദ്യ ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റ് നേട്ടം ഉൾപ്പടെ 8 വിക്കറ്റാണ് ഇഷാന്ത് ശർമ്മ നേടിയത് .ഇരുവരും 45 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് 155 വിക്കറ്റ് നേടിയത് .

Anil Kumble: 200 wickets in 50 Tests

Kapil Dev: 155 wickets in 45 Tests

Ishant Sharma: 155 wickets in 45 Tests

Zaheer Khan: 147 wickets in 38 Tests

Bishan Singh Bedi: 123 wickets in 34 Tests